ഓപ്പറേഷന്‍ തൂഫാൻ - പതാക ഉയര്‍ത്തല്‍

ബഹുമാനപ്പെട്ട കേരള സർക്കാരിൻറെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻതൂഫാന്റെ രണ്ടാം ഘട്ടം പദ്ധതിയുടെ ചിറക്കൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകൊല്ലോൻ മോഹനൻ നിർവഹിച്ചു ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പും കേരള പോലീസും എക്സൈസ് വകുപ്പും കൈകോർത്തുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രസിഡണ്ട് ശ്രീ കൊല്ലാൻ മോഹനൻ പതാക ഉയർത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു .വളപട്ടണം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിപിൻ ബാഡ്ജ് വിതരണം ചെയ്തു.  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തൽസമയ സംപ്രേഷണവും സംഘടിപ്പിച്ചു ഡിജിറ്റൽ ഡി അഡിക്ഷൻ സെൻറർ സൈക്കോളജിസ്റ്റ് ശ്രീമതി സ്വപ്ന അവർകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തൂഫാൻ പ്രതിജ്ഞയും നടന്നു അഡീഷനൽ സൂപ്രണ്ട് ശ്രീ ഷാജി വർഗീസ് സംസാരിച്ചു സെക്രട്ടറി ശ്രീ അജൈബ് ചന്ദ്രൻ എം സി ചടങ്ങിൽ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി റീജ ചെറുവാട്ടിൽ നന്ദിയും അർപ്പിച്ചു സംസാരിച്ചു.

Operation Toofan – Flag Hoisting